രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പാർട്ടിക്കുള്ളിൽ തീർക്കാമായിരുന്നു, വഷളാക്കിയത് വി.ഡി. സതീശൻ: ജീന സജി
Sep 12, 2025, 09:18 IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മൊഴി നൽകിയ ജീന സജി വി.ഡി. സതീശനെതിരെ വീണ്ടും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വഷളാക്കിയത് സതീശനാണ്. പാർട്ടിക്കുള്ളിൽ തീർക്കാമായിരുന്ന വിഷയം അലങ്കോലമാക്കിയത് വി.ഡി. സതീശനാണെന്നും ജീന ആരോപിക്കുന്നു. രാഹുലിനൊപ്പമാണ് താനെന്നും, പക്ഷെ ഇനി പോരാടാനില്ലെന്നും ജീന ന്യൂസ് പറഞ്ഞു.
രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതിൽ വി.ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും ജീന സജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.