തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും
Apr 20, 2026, 14:14 IST
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കും. രാഹുലിന്റെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കും. മെയ് പകുതിക്കകം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.