ബേപ്പൂർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണം തുടങ്ങി പി.വി അന്‍വർ
Jan 17, 2026, 14:42 IST
കോഴിക്കോട്: സ്ഥാനാർഥി നിർണയത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും ബേപ്പൂരിൽ അനൗദ്യോഗികമായി പ്രചരണം തുടങ്ങി പി.വി അന്‍വർ. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
ഇന്നലെയും ഇന്നുമായി ബേപ്പൂരിലെത്തി മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ് നടത്തുകയാണ് അന്‍വർ. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മണ്ഡലത്തിലെ പ്രധാന യുഡിഎഫ് നേതാവുമായ എം.സി മായിന്‍ ഹാജിയെ നല്ലളത്തെ വീട്ടിലെത്തി കണ്ടു. പിന്തുണയും തേടി. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി അബ്ദുല്ലക്കോയ മദനിയുമായും അന്‍വർ കൂടിക്കാഴ്ച നടത്തി. സാമൂഹിക വ്യാപാര രംഗത്തെ പ്രമുഖരുമായും അന്‍വർ കൂടിക്കാഴ് ച നടത്തുന്നുണ്ട്..