പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്
Jul 4, 2025, 13:30 IST

പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ രജത ജൂബിലി നിറവില്‍. സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പുല്‍പ്പള്ളി തിരുഹൃദയ വികാരി ഫാ.ജോഷി പുല്‍പ്പയില്‍ ഉദ്ഘാടനം ചെയ്തു.
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോര്‍ജ് ആലുക്ക അനുഗ്രഹ പ്രഭാഷണം നടത്തി. കൃപാലയ സ്പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ മദര്‍ ഡോ. പൗളിന്‍ മുകാല അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ ടെസീന ആദ്യകാല കുട്ടികള്‍ക്ക് ജൂബിലി വൃക്ഷ തൈകള്‍ വിതരണം ചെയ്തു. സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ്മരിയ ആമുഖ പ്രഭാഷണം നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സീന,ജുബിലി കണ്‍വീനര്‍ ഷിബു ടി.യു. എന്നിവര്‍ പ്രസംഗിച്ചു.