വോട്ട് ചോരിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ

വോട്ട് ചോരിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ. ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് രാഹുലിൻ്റെ തീരുമാനം.
തെളിവുകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും വിമർശനം കൂടുതൽ കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെയും ഇന്ധ്യാ സഖ്യത്തിന്റെയും തീരുമാനം. കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക. ആർജെഡി നേതാവ് തേജ്വസി യാദവും രാഹുലിന് ഒപ്പം വിവിധ ഇടങ്ങളിൽ ജനങ്ങളെ കാണും.
ഡിയോയിലെ സൂര്യ ക്ഷേത്രവും രാഹുൽ സന്ദർശിക്കും. ഗയയിലാണ് രണ്ടാം ദിവസത്തെ യാത്ര സമാപിക്കുക. അതേസമയം ബീഹാറിനു സമാനമായി മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഹരിയാന കോൺഗ്രസും രംഗത്ത് വന്നു.