മണ്ഡലത്തിൽ ഉണ്ടായിട്ടും ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി
Sep 14, 2025, 12:20 IST

കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി എംപി.
മണ്ഡലത്തിൽ ഉണ്ടായിട്ടും ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ഈ വിഷയം ഉയർത്തിക്കൊണ്ടു വരാനാണ് സിപിഐഎമ്മിന്റേയും ബിജെപിയുടേയും നീക്കം.
അതേസമയം വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാൻ പൊലീസ്.
ഇന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ജോസ് നെല്ലേടത്തിന്റെത് ആത്മഹത്യ എന്ന സ്ഥിരീകരണം ഉണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ചാണ് പോലീസിന്റെ അന്വേഷണം.