ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നിഷേധിച്ച പ്രൈവറ്റ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നിഷേധിച്ച കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍-ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന തണ്ടപ്ര ബസ്സിലെ കണ്ടക്ടര്‍ ഹരികൃഷ്ണന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ യൂണിഫോമില്‍ അല്ലാത്തതുകൊണ്ട് കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. മറ്റു യാത്രക്കാരോട് പണം യാചിച്ചാണ് വിദ്യാര്‍ഥികള്‍ ഫുള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തത്. രണ്ട് രൂപ ടിക്കറ്റ് നല്‍കേണ്ട സ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഇരുപത് രൂപ നല്‍കേണ്ടി വന്നു. അഞ്ചിലും ആറിലും പഠിക്കുന്ന ഇരുപതിലധികം വിദ്യാര്‍ഥികള്‍ക്കാണ് കണ്ടക്ടര്‍ കണ്‍സഷന്‍ നിഷേധിച്ചത്.
സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആര്‍ടിഒയ്ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കി.
ആർ.ടി.ഒ നിർദ്ദേശപ്രകാരം വാഹന ഉടമയെയും കണ്ടക്ടറെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. കൂടാതെ, എം.വി.ഐ ശ്രീ കിഷോർ കുമാർ, അസിസ്റ്റന്റ് എം.വി.ഐമാരായ ശ്രീ അനൂപ് ചന്ദ്രൻ, ശ്രീ അൻഷാദ് എന്നിവർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാർത്ഥികൾ യൂണിഫോമിൽ ആയിരുന്നില്ലെന്നും, യാത്രാവേളയിൽ ടിക്കറ്റ് തുക സമാഹരിക്കുമ്പോൾ ബസ് ഉടമയുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നുമാണ് കണ്ടക്ടർ നൽകിയ വിശദീകരണം. ഫുൾ ടിക്കറ്റ് നൽകിയ കാര്യം കണ്ടക്ടർ സമ്മതിച്ചിട്ടുണ്ട്.
നിയമലംഘനം ബോധ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കരുതെന്ന് കർശന താക്കീത് നൽകുകയും ചെയ്തു.