പ്രധാനമന്ത്രിയുടെ സന്ദർശനം; ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്. ഈ ദിവസം രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു. നഗരത്തിൽ ഒരുക്കിയിരിക്കുന്ന ഗതാഗതക്രമീകരണം പരിശോധിക്കാം.
റൂട്ട് - I ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: നേവൽ ബേസ് - തേവര - അറ്റ്ലാന്റിസ് - രവിപുരം - പള്ളിമുക്ക് - ജോസ് ജംഗ്ഷൻ - ബി.ടി.എച്ച് റോഡ് - പാർക്ക് അവന്യൂ റോഡ് - ഷണ്മുഖം റോഡ് - മറൈൻ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.
ബസുകളുടെ വഴിതിരിച്ചുവിടൽ
-
ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - NH 66 - വൈറ്റില - ഇടപ്പള്ളി വഴി പോകണം.
-
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - ബി.ഒ.ടി ഈസ്റ്റ് - തോപ്പുംപടി വഴി പോകണം.
-
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
-
വടക്ക്/പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ): ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
-
തെക്ക്/കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.