ജാർഖണ്ഡിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികരെ ആക്രമിച്ച് മോഷണം

 
3333
തുംദേഗി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ തുംദേഗിയിലുള്ള സെന്റ് ജോസഫ് പള്ളിയിൽ മുഖംമൂടി ധരിച്ച കൊള്ള സംഘം അതിക്രമിച്ചു കയറി വൈദികരെ ശാരീരികമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് വൈദികർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരിന്നു സംഭവം.

ഫാ. ഡീൻ തോമസ് സോറെങ്ങിനും യുവജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനായ ഫാ. ഇമ്മാനുവൽ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ തുടരുകയാണ്. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം മോഷണമാണെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ കേന്ദ്രത്തെ മനഃപൂർവ്വം ലക്ഷ്യംവെയ്ക്കുന്നത് സാമുദായിക ഐക്യത്തെയും പൊതു സുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുകയാണെന്നും ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി ആക്രമികളെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഫാ. പത്രാസ് മാർക്കി പറഞ്ഞു.

Tags

Share this story

From Around the Web