ഇക്വഡോറിൽ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭാധികൃതർ

 
2222

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിൽ നിന്നും കാണാതായ കത്തോലിക്കാ വൈദികൻ ഫാ. മാക്സിമിലിയാനോ എസ്റ്റുപിനാനെ മരിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ക്വിറ്റോ അതിരൂപതയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.

ഫാ. മാക്സിമിലിയാനോയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്നാണ് നഗരത്തിലെ ഒരു കെട്ടിടത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വൈദികന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് കണ്ടെത്താൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അതിരൂപത ആവശ്യപ്പെട്ടു. എന്നാൽ, മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags

Share this story

From Around the Web