വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു, ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല. നാലു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 140 രൂപ

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില.
കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില.
വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും. ഇന്ന് മുതൽ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. നേരത്തെയും വാണിജ്യ സിലിണ്ടറിന്‍റെ വലി കുറച്ചിരുന്നു.
മാസത്തിലൊരിക്കലാണ് എൽപിജി വിലയിൽ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.