ഹിജാബ് ധരിപ്പിക്കണമെന്ന് സമ്മർദം; ഭീഷണിയെ തുടർന്ന് 2 ദിവസം അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ സെന്റ് റീത്താസ് സ്ക്കൂൾ! ക്ലാസ് തുടങ്ങി 4 മാസം കഴിഞ്ഞ് ഹിജാബ് ധരിച്ച് വന്നത് മനപൂർവം പ്രകോപനം ഉണ്ടാക്കാൻ

കൊച്ചി: ഒരു കുട്ടിക്ക് മാത്രം ഹിജാബ് ധരിക്കണമെന്ന ആവശ്യത്തിന്റെ പേരിൽ തർക്കം തുടരുന്ന എറണാകുളം ഇടക്കൊച്ചി പള്ളുരുത്തിയിലെ സെൻ്റ് റീത്താ പബ്ലിക് സ്കൂൾ രണ്ടു ദിവസം പ്രവർത്തിക്കില്ല. സ്കൂൾ അടച്ചിടാൻ പിടിഎയും മാനേജ്മെന്റും തീരുമാനിച്ചു.
നാല് ദിവസം മുമ്പ് മാതാപിതാക്കൾക്കൊപ്പം ഒരു കൂട്ടം ഇസ്ലാമിക സംഘടനയുടെ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ആളുകൾ എത്തി കുട്ടിയെ യൂണിഫോമിന്റെ ഭാഗമല്ലാത്ത ഹിജാബ് ധരിച്ച് സ്കൂളിലെത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വർഷങ്ങളായി കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളം ജില്ലയിലെ ഏറ്റവും നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ.
ഈ വർഷം ആദ്യം ഈ സ്കൂളിൽ ചേർന്ന കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നാണ് ഈ പ്രശ്നം ഉണ്ടായത്. സ്കൂളിന്റെയും പിടിഎയുടെയും എല്ലാവിധ നിർദ്ദേശങ്ങളും പാലിക്കാമെന്നു ഉറപ്പു കൊടുത്ത് അഡ്മിഷൻ നേടിയ കുട്ടി നാലു മാസങ്ങൾക്ക് ശേഷം ഹിജാബ് ധരിച്ചുകൊണ്ടു വന്നത്.
ഇതേ തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി സ്കൂൾ നിയമങ്ങൾ പാലിക്കണമെന്നും ഇവിടെ മറ്റു മുസ്ലിം കുട്ടികൾ ഉൾപ്പെടെ എല്ലാ മതസ്ഥരും പഠിക്കുന്ന സ്കൂൾ ആണെന്നും ഇവിടെ കുട്ടികൾക്കിടയിൽ മതത്തിന്റെയോ ജാതിയുടെയോ പണത്തിന്റെതോ ആയ ഒരുവിധ വ്യത്യാസവും അനുവദിക്കില്ലായെന്നും അറിയിച്ചു.
തുടർന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നുവെങ്കിലും അടുത്തദിവസം സ്കൂളിൽ എത്താതിരുന്ന കുട്ടി പിറ്റേദിവസം വീണ്ടും ഹിജാബ് ധരിച്ചു വന്നു. ഇതോടെ സ്കൂൾ മാനേജ്മെൻറ് അതിനെ എതിർത്തു.
പിന്നിടാണ് മാതാപിതാക്കൾ ഒരു കൂട്ടം ആളുകളുമായി സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർന്ന് ഗത്യന്തരമില്ലാതെ സ്കൂൾ അധികൃതർ പോലീസിനെ വിളിച്ചു വരുത്തിയാണ് രംഗം നിയന്ത്രിച്ചത്.
മാതാപിതാക്കൾക്കൊപ്പം സ്കൂളിലെത്തിയ ആളുകൾ പ്രദേശത്തെ ഇസ്ലാമിക സംഘടനയുടെ പ്രവർത്തകരായിരുന്നു പ്രശ്നമുണ്ടാക്കിയത്. ബോധപൂർവ്വം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും , എക്സിക്യൂട്ടീവ് ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു കുട്ടിക്ക് അല്ലെങ്കിൽ ഒരു മതത്തിലെ കുട്ടികൾക്ക് മാത്രമായി സ്കൂളിന്റെ നിയമങ്ങളിൽ ഒരു മാറ്റവും വരുത്താൻ സാധിക്കില്ല എന്ന് തീരുമാനമെടുത്തതായും പിടിഎ ഭാരവാഹികളും വ്യക്തമാക്കി.
സ്കൂളുകൾക്ക് യൂണിഫോമിന്റെ കാര്യത്തിൽ ഉൾപ്പെടെ സ്കൂളിന്റെ അച്ചടക്കത്തെയും നിലവാരത്തെയും ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളെടുക്കാൻ സ്കൂൾ മാനേജ്മെന്റിന് അവകാശമുണ്ടെന്ന 2018 ലെ ജസ്റ്റിസമുഹമ്മദ് മുസ്താഖിന്റെ വിധി നിലനിൽക്കുകയാണ് ഹിജാബിന്റെ പേരിൽ ക്രിസ്ത്യൻ മാനേജ്മെൻറ് സ്കൂളുകൾ മാത്രം തിരഞ്ഞെടുത്തു ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.