മാനസാന്തരത്തിന് വേണ്ടി യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കൂ..

 
st joseph

ദൈവത്തില്‍ നിന്ന് അകന്നുജീവിക്കുന്ന പ്രിയപ്പെട്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടിയുളള ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്. ദൈവത്തിലേക്കും പ്രാര്‍ത്ഥനകളിലേക്കും മടങ്ങിവരാന്‍ യൗസേപ്പിതാവിനോടാണ് നാം ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.

ഈ പ്രാര്‍ത്ഥന ചൊല്ലിയവരാരും നിരാശപ്പെടേണ്ടിവന്നിട്ടില്ലെന്നും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.യൗസേപ്പിതാവ് വഴി ആ വ്യക്തികളെ ദൈവത്തിന്റെ കരങ്ങളിലേക്ക് സമര്‍പ്പിച്ചുകൊടുക്കുകയാണ് നാം ചെയ്യുന്നത്.

ഓ മഹത്വപൂര്‍ണ്ണനായ വിശുദ്ധ യൗസേപ്പേ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടവനേ, യാതൊരു ഫലസിദ്ധിയുമില്ലാതെ വന്നിരിക്കുന്ന അത്യന്തം നിരാശാഭരിതമായ ഈ സാഹചര്യത്തില്‍ ഞാന്‍ ഈ വ്യക്തിയെ( പേരു പറയുക) അങ്ങേ കരങ്ങളിലേക്ക്‌സമര്‍പ്പിക്കുന്നു. ഈ വ്യക്തിയുടെ മാനസാന്തരത്തിന് വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കണമേ.

ഈശോ ചിന്തിയ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ദൈവവിശ്വാസത്തിലേക്കും പ്രാര്‍ത്ഥനാജീവിതത്തിലേക്കും എനിക്ക് പ്രിയപ്പെട്ട… വീണ്ടെടുത്തുതരണമേ. കുടുംബജീവിതക്കാരുടെ മധ്യസഥനായ വിശുദ്ധ യൗസേപ്പേ എന്റെ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുതേ. ആമ്മേന്‍

Tags

Share this story

From Around the Web