സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സാധാരണ നിലയിലേക്ക്; പ്രതിദിനം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സാധാരണ നിലയിലേക്ക്. ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തിലും ആവശ്യകതയിലും കുറവ്. പ്രതിദിനം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. തിങ്കളാഴ്ചയിലെ ഉപഭോഗം സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5105 മെഗാവാട്ടായി കുറഞ്ഞു. ബുധനാഴ്ചയിലെ ആവശ്യകത 5708 മെഗാവാട്ടായിരുന്നു.
കെഎസ്ഇബിയുടെ നിർദേശങ്ങൾ:
- രാത്രി സമയങ്ങളിൽ എസിയിൽ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണം.
- എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണം.
- ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും പീക് സമയത്ത് പരമാവധി ഒഴിവാക്കണം.
- വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കണം.
- അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണം.
വൈദ്യുതി ഉപഭോഗം കൂടിയതാണ് നിയന്ത്രണങ്ങൾക്ക് കാരണമായത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻണ സാധിക്കും എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. പുറത്ത് നിന്നും വൈദ്യുതി ലഭിച്ചതുൾപ്പെടെ വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ സഹായകമായെന്നും അധികൃതർ പറയുന്നു.