പോറ്റിയെ കേറ്റിയേ.. പാട്ട് വെച്ചത് ചോദ്യംചെയ്തു, സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം, അന്വേഷണം
 

 
cpim

കണ്ണൂര്‍: 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ട് വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം. സിപിഎം ലോക്കല്‍ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

മയ്യില്‍ അരിമ്പ്രയിലെ റേഷന്‍ കടയില്‍ ഭാസ്‌കരന്‍ എന്നയാള്‍ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് വെച്ചത്. ഇത് കേട്ടു പ്രകോപിതനായമനോഹരന്‍ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ഭാസ്‌കരനെ ചോദ്യം ചെയ്തു.

എന്നാല്‍ പാട്ട് നിര്‍ത്താന്‍ തയ്യാറാകാതെ ഇയാള്‍ കുറച്ചുകൂടി ഉച്ചത്തില്‍ പാട്ട് വെച്ചു. ഇതിനെയും മനോഹരന്‍ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്‌കരന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയും ഭാസ്‌കരന്‍ മനോഹരന്റെ കഴുത്തിന് പിടിച്ച് മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ ഭാസ്‌കരനെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവിഷനും തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്തും ഇത്തവണ യുഡിഎഫ് പിടിച്ചിരുന്നു. സിപിഎം ആധിപത്യമുള്ള പ്രദേശങ്ങളായിരുന്നു ഇവ.

Tags

Share this story

From Around the Web