വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ കസ്റ്റഡിയിൽ
Jul 22, 2025, 13:43 IST

തിരുവനന്തപുരം: വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകൻ കസ്റ്റഡിയിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. വി.എസിനെ അധിക്ഷേപിച്ച് ഇയാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയായിരുന്നു. 'പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല' എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്