'ലോട്ടറി സംവിധാനം അവസാനിപ്പിക്കാൻ സാധ്യത, വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന'; H1B വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ്

 
donald trump

അമേരിക്കയുടെ എച്ച് വൺ ബി വീസയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം. നേരത്തെ എച്ച് വൺ ബി വീസയുടെ ഫീസ് കുത്തനെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തിന് കൂടി ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. പുതിയ അപേക്ഷകർക്ക് ഉയർന്ന ശമ്പളവും ഏറ്റവും വൈദഗ്ദ്യമുള്ളവരെ മാത്രം അമേരിക്കയിലേക്ക് കൊണ്ടുവന്നാൽ മതിയെന്നാണ് പുതിയ പരിഷ്‌കരണത്തിലൂടെ നീക്കമിടുന്നത്.

H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാൻ സാധ്യതയുണ്ട്. കൂടുതൽ യോഗ്യത ഉള്ളവരെ ഉൾപ്പെടുത്തി വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പാക്കാൻ ആലോചന. പുതിയ ശമ്പള ബാൻഡുകൾ സൃഷ്ടിക്കാനും നീക്കം. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും. ലോട്ടറി സംവിധാനം നിർത്തുന്ന നടപടിയിലേക്ക് കടന്നാൽ ഇന്ത്യയിലെ ഐടി മേഖലയെ വലിയ രീതിയിൽ ബാധിക്കുന്നതാണ്.

സെപ്റ്റംബർ 21 മുതൽ യുഎസ് ഉയർന്ന വൈദഗ്ധ്യമുള്ള H-1B വിസ അപേക്ഷകൾക്കുള്ള ഫീസ് 1,00,000 ലക്ഷം ഡോളറായി വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉയർന്ന വൈദഗ്ധ്യമുള്ളവരും മികച്ച ശമ്പളം ലഭിക്കുന്നവരുമായ തൊഴിലാളികൾക്ക് അനുകൂലമായി എച്ച്-1ബി വിസ സെലക്ഷൻ പ്രക്രിയയിൽ പുനർനിർമ്മാണം നടത്തുന്നതിനുള്ള ഒരു നിർദ്ദേശം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പുറത്തിറക്കിയത്. കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു പുതിയ നടപടികൾ.

Tags

Share this story

From Around the Web