ഒക്ടോബർ മാസത്തിലെ ലെയോ പാപ്പയുടെ പ്രത്യേക പ്രാർഥനാ നിയോഗം

 
LEO

ലെയോ പതിനാലാമൻ പാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ചു. സമാധാനം, നീതി, മനുഷ്യസാഹോദര്യം എന്നിവയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത മതപാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഒരുമിച്ചു പ്രവർത്തിക്കാനും വേണ്ടി ഒക്ടോബർ മാസത്തിൽ പ്രത്യേകം പ്രാർഥിക്കാൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ചിലപ്പോൾ, മതങ്ങൾ നമ്മെ ഒന്നിപ്പിക്കുന്നതിനു പകരം സംഘർഷത്തിന്റെ ഉറവിടമായി മാറുന്നുവെന്ന് പാപ്പ മുന്നറിയിപ്പ് നൽകി. ഈ യാഥാർഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് മതങ്ങൾ ആയുധങ്ങളോ, മതിലുകളോ ആയി ഉപയോഗിക്കാതെ പാലങ്ങളായും ദർശനങ്ങൾ നൽകുന്നവയായും മാറണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

മനുഷ്യത്വം ആഴത്തിലുള്ള ഭിന്നതകളാൽ മുറിവേറ്റ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. “കർത്താവായ യേശുവേ, വൈവിധ്യത്തിൽ ഒന്നായിരിക്കുന്നവനും ഓരോ വ്യക്തിയെയും സ്നേഹത്തോടെ നോക്കുന്നവനുമായ അങ്ങ്, പരസ്പരം സഹോദരീസഹോദരന്മാരായി തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കുക. ഞങ്ങൾ ഒരുമയിൽ ജീവിക്കാനും പ്രാർഥിക്കാനും പ്രവർത്തിക്കാനും സ്വപ്നം കാണാനും വിളിക്കപ്പെട്ടിരിക്കുന്നു” – പാപ്പ പ്രാർഥിച്ചു.

Tags

Share this story

From Around the Web