‘സമാധാനം നിങ്ങളോടു കൂടെ’: ലെയോ പതിനാലാമൻ പാപ്പയുടെ പുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി
ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ, പൂർണ്ണരൂപത്തിലുള്ള പുസ്തകമായ ‘പീസ് ബി വിത്ത് യു’ (Peace Be With You: My Words to the Church and to the World) ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി. ഹാർപ്പർ വൺ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മാർപാപ്പയുടെ തിരഞ്ഞെടുപ്പ് മുതൽ വിവിധ അവസരങ്ങളിൽ പാപ്പ നൽകിയ പ്രധാന സന്ദേശങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ്.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വി. പത്രോസിന്റെ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് പാപ്പ ആദ്യം പറഞ്ഞ “സമാധാനം നിങ്ങളോടു കൂടെ” (Peace be with you) എന്ന വാക്കുകളെ ആസ്പദമാക്കിയാണ് മാർപാപ്പ പുസ്തകത്തിന് ആമുഖം നൽകിയിരിക്കുന്നത്. സമാധാനം എന്നത് കേവലം യുദ്ധമില്ലാത്ത അവസ്ഥയല്ല, മറിച്ച് അത് ഓരോരുത്തരുടെയും ഹൃദയങ്ങളിൽ നിന്ന് തുടങ്ങേണ്ട ഒന്നാണെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു.
“ഈ സമാധാന സന്ദേശം നിങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും രാഷ്ട്രങ്ങളിലും ലോകം മുഴുവനിലും മുഴങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” – ആമുഖത്തിൽ പാപ്പ കുറിക്കുന്നു.