റോം രൂപതയുടെ പുതിയ അജപാലന വർഷം ലെയോ പതിനാലാമൻ പാപ്പ ഉദ്ഘാടനം ചെയ്യും

റോം രൂപതയുടെ അജപാലന വർഷാരംഭം സെപ്റ്റംബർ 19-ന് റോമിന്റെ മെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പ ഉദ്ഘാടനം ചെയ്യും. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടക്കുന്ന രൂപതാ അസംബ്ലിയോടെയാണ് റോം രൂപതയുടെ പുതിയ അജപാലന വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം ആറു മണിക്ക് രൂപതാകത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ചാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുന്നത്. വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുകയെന്ന് വികാരിയാത്ത് വ്യക്തമാക്കി. ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ റോം രൂപതയിലെ ഓരോ ഇടവകയിൽ നിന്നും മൂന്നു അത്മായ പ്രതിനിധികൾ വീതവും ഈ ഉദ്ഘാടനകർമ്മത്തിൽ സംബന്ധിക്കും.
ഒരു വർഷം രൂപതയുടെ സുവിശേഷ പ്രവർത്തനത്തിന് വഴിയൊരുക്കേണ്ട പാസ്റ്ററൽ മാർഗനിർദേശങ്ങൾ അവതരിപ്പിക്കും.