റോമിലെ ഇടവക സന്ദർശിച്ച് പ്രത്യാശയുടെ സന്ദേശം പകർന്ന് ലെയോ പതിനാലാമൻ പാപ്പ

 
LEO PAPA 123

റോം രൂപതയിലെ പൊന്തേ മാമളോ ‘സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ ഇടവക സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. പ്രാദേശികസമൂഹങ്ങളുമായുള്ള ബന്ധം പുതുക്കുന്നതിന്റെയും സാധാരണക്കാരായ വിശ്വാസികളോട് ചേർന്നുനിൽക്കുന്നതിന്റെയും ഭാഗമായാണ് പാപ്പ ഈ സന്ദർശനം നടത്തിയത്.
ഇടവകയിലെത്തിയ മാർപാപ്പയെ വൈദികരും നൂറുകണക്കിന് വിശ്വാസികളും ചേർന്ന് ആവേശത്തോടെ സ്വീകരിച്ചു.

കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരുമായി പാപ്പ വ്യക്തിപരമായി സംസാരിക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്തു. “ഇടവകകൾ വെറും കെട്ടിടങ്ങളല്ല, മറിച്ച് സ്നേഹവും പ്രത്യാശയും പങ്കുവയ്ക്കുന്ന സജീവമായ സമൂഹങ്ങളായിരിക്കണം” എന്ന് പാപ്പ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഇടവകയിലെ വിവിധ സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾ മാർപാപ്പ വിലയിരുത്തി. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സഹായമെത്തിക്കുന്നതിൽ ഇടവക കാട്ടുന്ന താൽപര്യത്തെ അഭിനന്ദിച്ച പാപ്പ, ആധുനികലോകത്തെ പ്രതിസന്ധികൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പരസ്പരം സഹായിക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web