സുഡാനിലെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ പാപ്പ

 
LEO

യുദ്ധത്തിൽ തകർന്ന സുഡാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷികസഹായം നൽകണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു. കൂടാതെ, രാജ്യത്തെ ഡാർഫർ മേഖലയിലെ വിനാശകരമായ മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവർക്കായി പാപ്പ പ്രാർഥനകൾ അറിയിച്ചു.

“സുഡാനിൽ നിന്ന്, പ്രത്യേകിച്ച് ഡാർഫറിൽ നിന്ന് വേദനാജനകമായ വാർത്തകൾ പുറത്തുവരുന്നു. എൽ ഫാഷറിൽ ക്ഷാമത്തിന്റെയും അക്രമത്തിന്റെയും ഇരകളായി നിരവധി സാധാരണക്കാർ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നു” – സെപ്റ്റംബർ മൂന്നിനു നടന്ന പൊതുസമ്മേളനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.

അവിടെ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് മാനുഷികസഹായം ലഭ്യമാക്കണമെന്ന് മാർപാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള സുഡാനിലെ മാറാ പർവതനിരകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടായ വിനാശകരമായ മണ്ണിടിച്ചിൽ ആയിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കി.

“ഉത്തരവാദിത്തപ്പെട്ടവരോടും അന്താരാഷ്ട്ര സമൂഹത്തോടും മാനുഷിക ഇടനാഴികൾ ഉറപ്പാക്കാനും ഈ മാനുഷികദുരന്തം തടയാൻ ഏകോപിതമായ പ്രതികരണം നടപ്പിലാക്കാനും ഞാൻ അഭ്യർഥിക്കുന്നു” –

സുഡാനിൽ 29 മാസത്തെ ആഭ്യന്തരയുദ്ധം മൂലമുണ്ടായ മരണത്തെയും വൻതോതിലുള്ള കുടിയിറക്കത്തെയും കുറിച്ച് പരാമർശിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.

Tags

Share this story

From Around the Web