ഉക്രൈനിലേക്ക് സഹായധനം അയച്ച് ലെയോ പതിനാലാമൻ പാപ്പ

 
000

ഉക്രൈനിൽ ബോംബ് ആക്രമണത്തിൽ വളരെയധികം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ലെയോ പതിനാലാമൻ മാർപ്പാപ്പ മൂന്ന് ട്രക്ക് മാനുഷിക സഹായം സംഭാവന ചെയ്തു. ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകൾ അടങ്ങുന്ന മൂന്ന് ലോറികളാണ് പാപ്പ ഉക്രൈനിലേക്ക് അയച്ചിരിക്കുന്നത്.

“ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ സമ്മാനം, നസറെത്തിലെ കുടുംബത്തെപ്പോലെ ഭയം, പ്രയാസം, അനിശ്ചിതത്വം എന്നിവ അടയാളപ്പെടുത്തിയ അഭയാർത്ഥികളുടെ അവസ്ഥ അനുഭവിക്കുന്ന, കുടുംബങ്ങൾക്കുള്ള സഹായമാണ്. ഇത്തരമൊരു കുടുംബത്തിൽ ജനിച്ചുവളർന്ന ദൈവം, മനുഷ്യർ അപകടത്തിലായിരിക്കുന്നിടത്തും, അവർ കഷ്ടപ്പെടുന്നിടത്തും, അവർ പലായനം ചെയ്യുന്നിടത്തും, തിരസ്കരണവും ഉപേക്ഷിക്കലും അനുഭവിക്കുന്നിടത്തും എപ്പോഴും ആയിരിക്കാൻ ആഗ്രഹിക്കുന്നു.” പേപ്പൽ അൽമോണർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വത്തിക്കാൻ മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്മസിന് മുമ്പ് തന്നെ, പേപ്പൽ ചാരിറ്റീസ്, നൺഷിയേച്ചർസ് ഓഫീസ് വഴി, പരിശുദ്ധ പിതാവ് വിവിധ രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം അയച്ചതായും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web