ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യം: ലെയോ പതിനാലാമൻ പാപ്പ
ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമെന്ന് ലെയോ പതിനാലാമൻ പാപ്പ. “ഇറാനിയൻ ജനതയ്‌ക്കെതിരായ ഭീഷണി അസ്വീകാര്യമാണ്. നല്ല മനസ്സുള്ള എല്ലാ ആളുകളും എപ്പോഴും സമാധാനം അന്വേഷിക്കുകയും യുദ്ധം നിരസിക്കുകയും വേണം.
എപ്പോഴും സമാധാനം അന്വേഷിക്കുക, യുദ്ധം നിരസിക്കുക” – പാപ്പ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിലെ മാർപാപ്പയുടെ വസതിയായ വില്ല ബാർബെറിനിക്കു പുറത്ത്, തന്നെ കാത്തിരുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാറിലെത്താൻ വൈറ്റ് ഹൗസ് നിശ്ചയിച്ച സമയപരിധി ടെഹ്‌റാൻ പാലിച്ചില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ചർച്ചയിലേക്ക് മടങ്ങുക. നമുക്ക് സംസാരിക്കാം. സമാധാനപരമായ രീതിയിൽ പരിഹാരങ്ങൾ തേടാം” – മാർപാപ്പ ആഹ്വാനം ചെയ്തു. സംഘർഷത്തിൽ അന്യായമായി ഉപദ്രവിക്കപ്പെടുന്ന എല്ലാവരെയും മാർപാപ്പ അനുസ്മരിച്ചു.