ക്രൈസ്തവരായ സൈനികരുടെ ദൗത്യം സമാധാനവും ദുർബലരുടെ സംരക്ഷണവുമെന്ന് ലെയോ പതിനാലാമൻ പാപ്പ
Mar 9, 2026, 20:12 IST
ക്രൈസ്തവരായ സൈനികരുടെ യഥാർഥ ദൗത്യം ദുർബലരെ സംരക്ഷിക്കുക എന്നതാണെന്നും സമാധാനത്തിനായി അവർ സജീവമായി പരിശ്രമിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഇറ്റാലിയൻ മിലിട്ടറി ഓർഡിനറിയേറ്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
“സൈനിക സേവനം കേവലം ഒരു തൊഴിലല്ല മറിച്ച് മനസ്സാക്ഷിയുടെ വിളിയോട് പ്രതികരിക്കുന്ന ഒരു ദൈവിക വിളിയാണ്. സമാധാനം എന്നത് സംഘർഷങ്ങളുടെ അഭാവം മാത്രമല്ല മറിച്ച് നീതിയും സത്യവും സ്നേഹവും നിറഞ്ഞ അവസ്ഥയാണ്”- പാപ്പ വ്യക്തമാക്കി.
സൈനിക നിയമങ്ങളും ദൗത്യങ്ങളും സുവിശേഷ മൂല്യങ്ങളാൽ നയിക്കപ്പെടണം. ജനങ്ങളുടെ പൊതുനന്മയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടത്. സമാധാനത്തിനായി സ്വന്തം ജീവൻ ബലിനൽകിയ സൈനികരുടെ ത്യാഗത്തെ അനുസ്മരിച്ച പാപ്പ ആധുനിക ലോകത്തിലെ വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തിന് സാക്ഷ്യം നൽകാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.