ലെയോ പതിനാലാമൻ പാപ്പയ്ക്ക് രണ്ട് പോപ്പ്മൊബൈലുകൾ സമ്മാനമായി ലഭിച്ചു

ഉയർന്ന സുരക്ഷ സംവിധാനങ്ങൾ ഉള്ളതും പരിസ്ഥിതി സൗഹാർദപരവുമായ രണ്ട് പോപ്പ് മൊബൈലുകൾ ലെയോ പതിനാലാമൻ പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചു. ഇവ വിമാനമാർഗം കൊണ്ടുപോകാൻ കഴിയുന്നതും അന്താരാഷ്ട്ര യാത്രകളിൽ ഉപയോഗിക്കാവുന്നതുമാണ്.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, ജൂലൈ മൂന്നിന് കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലയിൽ നടന്ന ഒരു സ്വകാര്യ യോഗത്തിലാണ് പോപ്പ് മൊബൈലുകൾ ലഭിച്ചത്. വാഹന രൂപകൽപ്പന പദ്ധതിയുടെ ഉത്തരവാദിത്തമുള്ള എക്സെലെൻഷ്യയിൽ നിന്നും ക്ലബ് കാർ ഗ്രൂപ്പിൽ നിന്നുമുള്ള ഒരു പ്രതിനിധി സംഘത്തിന്റെ പങ്കാളിത്വത്തോടെയാണ് ഇവ ലഭ്യമായത്.
ഡൊമെനിക്കോയും ജിയോവന്നി സാപ്പിയയും ചേർന്ന് സ്ഥാപിച്ച ഇറ്റാലിയൻ കമ്പനിയായ എക്സെലെൻഷ്യയും വ്യക്തികൾക്കും ബിസിനസുകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രോക്സിമിറ്റി ഇലക്ട്രിക് വാഹനങ്ങളുടെ രൂപകൽപ്പനയിൽ വൈദഗ്ദ്ധ്യം നേടിയതും വത്തിക്കാൻ ജെൻഡർമേരിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഈ രണ്ട് വാഹനങ്ങളും.
ഈ വാഹനങ്ങൾ പരിസ്ഥിതി, ശബ്ദ മലിനീകരണം ഉണ്ടാക്കുന്നില്ല. അവയുടെ പ്രധാന ഗുണങ്ങളിലൊന്ന്, വിമാനത്തിൽ കൊണ്ടുപോകാവാൻ സാധിക്കും എന്നതാണ്. അതിനാൽ, പാപ്പയുടെ അപ്പസ്തോലിക യാത്രകൾക്ക് ഇവ ഉപകരിക്കും.