കർദിനാൾ സാറയെ സ്വകാര്യസദസ്സിൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ

കർദിനാൾ സാറയെ സ്വകാര്യസദസ്സിൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇരുവരും ഔദ്യോഗികമായി കണ്ടുമുട്ടുന്നത് ഇതാദ്യമായാണ്. അതേസമയം ഈ സംഭാഷണത്തിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ലെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു.
ലെയോ പതിനാലാമൻ പാപ്പയെ ‘വലിയ ആത്മവിശ്വാസത്തോടെ’ കാണുന്നുവെന്നും വിശ്വസിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു. “കർത്താവില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സമാധാനം പണിയാനോ, സഭ പണിയാനോ, ആത്മാക്കളെ രക്ഷിക്കാനോ കഴിയില്ല. വിശ്വാസത്തിന്റെ ഐക്യം വ്യക്തവും ഒരു ‘വലിയ നിധി’ ആയി അംഗീകരിക്കപ്പെട്ടതുമായതിനാൽ നൂറ്റാണ്ടുകളായി സഭയിലെ ആചാരങ്ങളുടെ വൈവിധ്യം അധികാരികൾക്ക് ഒരിക്കലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല” – കർദിനാൾ അഭിപ്രായപ്പെട്ടു.
ഫ്രാൻസിലെ ബ്രിട്ടാനിയിലുള്ള സെയിന്റ്-ആൻ-ഡി’ഔറേയിൽ വി. അന്നയുടെ പ്രത്യക്ഷപ്പെടലിന്റെ നാനൂറാം വർഷികത്തിലേക്ക് പരിശുദ്ധ പിതാവ് കർദിനാൾ സാറയെ പ്രതിനിധിയായി അയച്ച് രണ്ടുമാസത്തിനു ശേഷമാണ് തിങ്കളാഴ്ച ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്.
ദൈവത്തെ നിരസിക്കുകയും മതത്തെക്കുറിച്ച് തെറ്റായ ദർശനം പുലർത്തുകയും ചെയ്യുന്ന ഒരു ലോകത്ത് എല്ലാറ്റിനുമുപരി കർത്താവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായ വി. അന്നയുടെ മാതൃക പിന്തുടരാൻ കർദിനാൾ വിശ്വാസികളെ ക്ഷണിച്ചു.