നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയ ബിഷപ്പിനെ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ

2024 നവംബറിൽ ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വയിൽ നിന്ന് പുറത്താക്കിയ നിക്കരാഗ്വൻ ബിഷപ്പുമാരുടെ പ്രസിഡന്റ് ബിഷപ്പ് കാർലോസ് എൻറിക് ഹെരേര ഗുട്ടിയറസിനെ ഓഗസ്റ്റ് 23 ന് ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ സ്വീകരിച്ചു. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
2022 മുതൽ ബിഷപ്പ് ഹെരേര ഗുട്ടിയേറസ് നിക്കരാഗ്വൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റാണ്. 2024-ൽ, ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ ഭരണകൂടത്തിന്റെ കടുത്ത പീഡനങ്ങൽ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് ബിഷപ്പ് ഹെരേര ഗുട്ടിയേറസ്. തന്റെ കത്തീഡ്രലിന് മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തോടെ വിശുദ്ധ കുർബാന തടസ്സപ്പെടുത്തിയ ഒർട്ടേഗ അനുകൂല മേയറെ വിമർശിച്ചതിനാണ് അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയത്. ബിഷപ്പിനെ പുറത്താക്കിയതിന് ദിവസങ്ങൾക്ക് ശേഷം, ഒരു ഫ്രാൻസിസ്കൻ വൈദികനും കൂടിയായ അദ്ദേഹത്തെ ഗ്വാട്ടിമാലയിലെ ഒരു ഫ്രാൻസിസ്കൻ സമൂഹം സ്വീകരിച്ചിരുന്നു.
നിക്കരാഗ്വയിൽ ഒമ്പത് ബിഷപ്പുമാരുണ്ട്, അവരിൽ നാലുപേർ പ്രവാസത്തിലാണ്. ബിഷപ്പ് ഹെരേരയെ കൂടാതെ, രാജ്യം വിടാൻ നിർബന്ധിതരായവർ മനാഗ്വയിലെ സഹായ മെത്രാൻ ബിഷപ്പ് സിൽവിയോ ബേസ്; മറ്റഗൽപ ബിഷപ്പും എസ്റ്റെലിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് റോളാൻഡോ അൽവാരെസ്; സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറ എന്നിവരാണ്. കൂടാതെ, ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യം നടത്തിയ നിരവധി ആക്രമണങ്ങളിൽ, അന്നത്തെ അപ്പസ്തോലിക് നുൺഷ്യോ ആയിരുന്ന മോൺസിഞ്ഞോർ വാൾഡെമർ സ്റ്റാനിസ്ലോ സോമർടാഗിനെ 2022 മാർച്ചിൽ നിക്കരാഗ്വയിൽ നിന്ന് പുറത്താക്കി. ഇത് പരിശുദ്ധ സിംഹാസനവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ചു.
നിക്കരാഗ്വയെക്കുറിച്ച് ലെയോ മാർപാപ്പ ഇതുവരെ പരസ്യമായി സംസാരിച്ചിട്ടില്ല. ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ആക്രമണങ്ങളിലൊന്ന് ജിനോടെപ്പെയിലെ പ്രശസ്തമായ സാൻ ജോസ് സ്കൂൾ കണ്ടുകെട്ടിയതാണ്.