അർമേനിയ-അസർബൈജാൻ സമാധാന കരാറിനെ പ്രശംസിച്ച് ലെയോ പതിനാലാമൻ പാപ്പ

 
leo 1234

അർമേനിയ-അസർബൈജാൻ സമാധാന കരാറിനെ ലെയോ പതിനാലാമൻ പാപ്പ പ്രശംസിച്ചു. ആഗസ്റ്റ് പത്തിന് ആഞ്ചലൂസ് പ്രാർഥനയ്ക്ക് ശേഷമാണ് ലെയോ പതിനാലാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയാനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവും ഒപ്പുവച്ച കരാറിനെ പ്രതീക്ഷയുടെ അടയാളമായി ലെയോ മാർപാപ്പ ചൂണ്ടിക്കാട്ടി. ഹെയ്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നും മാർപാപ്പ പറഞ്ഞു. എല്ലാത്തരം അക്രമങ്ങളെയും, മനുഷ്യക്കടത്തിനെയും, നിർബന്ധിത നാടുകടത്തലിനെയും, തട്ടിക്കൊണ്ടുപോകലുകളെയും പാപ്പ അപലപിച്ചു.

സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗം എന്ന നിലയിൽ യുദ്ധം നിരസിക്കപ്പെടണം. ഉത്തരവാദിത്തം ഏറ്റെടുക്കാനും സമാധാനത്തിനായി സജീവമായി പ്രവർത്തിക്കാനും മാർപാപ്പ അന്താരാഷ്ട്ര സമൂഹത്തിലെ നേതാക്കളോട് ആഹ്വാനം ചെയ്തു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബാക്രമണങ്ങളുടെ 80-ാം വാർഷികം, സംഘർഷത്തിനുള്ള പരിഹാരമായി യുദ്ധത്തെ ശക്തമായി നിരസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ ഒരു ഉണർവ് വരുത്തിയിരിക്കുന്നു എന്ന് പാപ്പ അഭിപ്രായപ്പെട്ടു.

“എല്ലാ യുദ്ധങ്ങൾക്കും അറുതി വരുത്താൻ നമുക്ക് തുടർന്നും പ്രാർഥിക്കാം. അധികാര സ്ഥാനങ്ങളിലുള്ളവർ അവരുടെ തീരുമാനങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒരിക്കലും മറക്കരുത്. ഏറ്റവും ദുർബലരായവരുടെ സമാധാനത്തിനായുള്ള ആവശ്യങ്ങൾ അവർ അവഗണിക്കരുത്.”

Tags

Share this story

From Around the Web