ജഡ്ജി മുഹമ്മദ് അബ്ദുൽ സലാമുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ

മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും മനുഷ്യസാഹോദര്യത്തിനുള്ള സായിദ് അവാർഡിന്റെയും സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദുൽ സലാമുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ.
സമാധാനവും മനുഷ്യസാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ മതാന്തര സംഭാഷണത്തിന്റെ പ്രാധാന്യത്തെ ഈ കൂടിക്കാഴ്ച എടുത്തുകാണിച്ചുവെന്ന് ജഡ്ജി അബ്ദുൽ സലാം പറഞ്ഞു.
സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം വളർത്താനും ആഹ്വാനം ചെയ്യുന്നതിൽ മതനേതാക്കളുടെ ശ്രമങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു അവസരമായി അദ്ദേഹം ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു.
സമാധാനം തേടുന്നതിൽ മതനേതാക്കളുടെയും സ്ഥാപനങ്ങളുടെയും ശബ്ദങ്ങൾ ശക്തിപ്പെടുത്തുന്നതിന് താൻ സെക്രട്ടറി ജനറലായി പ്രവർത്തിക്കുന്ന മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ പ്രതിബദ്ധത ജഡ്ജി അബ്ദുൽ സലാം വീണ്ടും ഉറപ്പിച്ചു. അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ-തയേബാണ് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിനു നേതൃത്വം നൽകുന്നത്.