ഉക്രൈനിൽ നിന്നുള്ള 300 കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ

 
www

ഉക്രൈനിൽ നിന്നുള്ള 300 കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ എസ്റ്റേറ്റ് റാഗാസി വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുമായി പോൾ ആറാമൻ ഹാളിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് സംസാരിച്ചു.

‘മറ്റുള്ളവർ എല്ലാം ആകുമ്പോൾ’ എന്നതാണ് ഈ വർഷത്തെ വേനൽക്കാല ക്യാമ്പിന്റെ പ്രമേയം. പരിശുദ്ധ സിംഹാസനം വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ ലക്ഷ്യം വച്ചുള്ള വേനൽക്കാല ക്യാമ്പിന്റെ ആറാമത്തെ ഘട്ടമാണിത്. പാപ്പ കുട്ടികളുമായി സംസാരിക്കുകയും കുട്ടികളുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. കുട്ടികളുമായുള്ള സംഭാഷണത്തിനിടെ, മാർപാപ്പ തന്റെ ബാല്യകാല അനുഭവങ്ങൾ പങ്കുവച്ചു.

യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ചെറുപ്പം മുതലേ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും നിർമ്മാതാക്കളാകാൻ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളിലോ പോരാട്ടങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഒരിക്കലും വിദ്വേഷമോ അസൂയയോ പ്രോത്സാഹിപ്പിക്കരുതെന്നും പാപ്പ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

Tags

Share this story

From Around the Web