ജെറുസലേം പാത്രിയർക്കീസുമാരുടെ സമാധാനത്തിനായുള്ള ആഹ്വാനത്തിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ പാപ്പ
Aug 28, 2025, 09:10 IST

ജെറുസലേം പാത്രിയർക്കീസുമാരുടെ സമാധാനത്തിനായുള്ള ആഹ്വാനത്തിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ പാപ്പ. ജെറുസലേമിലെ ലത്തീൻ, ഓർത്തഡോക്സ് പാത്രിയർക്കീസുമാർ ഗാസയിൽ സമാധാനത്തിനായി ഓഗസ്റ്റ് 26 ന് സംയുക്തമായ അപേക്ഷ പുറത്തിറക്കിയിരുന്നു.
“ഞാൻ ഇന്ന് അന്താരാഷ്ട്ര സമൂഹത്തോട് സമാധാനത്തിനായുള്ള ആഹ്വാനം ആവർത്തിക്കുന്നു. വിശുദ്ധനാട്ടിലെ സംഘർഷം അവസാനിപ്പിക്കണം. ബന്ദികളായവരെ മോചിപ്പിക്കാൻ, സ്ഥിരമായ സമാധാനം നിലനിര്‍ത്താൻ, മനുഷ്യവകാശങ്ങൾ പൂർണ്ണമായി മാനിക്കപ്പെടുവാൻ ശ്രമിക്കണം. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം.” പാപ്പ കൂട്ടിച്ചേര്‍ത്തു.