ലെയോ പതിനാലാമൻ പാപ്പ കാസിൽ ഗാൻഡോൾഫോയിൽ എത്തി

 
LEO

ലെയോ പതിനാലാമൻ മാർപാപ്പ, ഓഗസ്റ്റ് 13 ബുധനാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗാൻഡോൾഫോയിൽ എത്തി. റോമിൽ നിന്ന് 15 മൈൽ അകലെ അൽബാനോ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാസിൽ ഗാൻഡോൾഫോയിലേക്ക് പാപ്പ എത്തിയത് കാറിനായിരുന്നു. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം, പാപ്പ ഓഗസ്റ്റ് 15 വെള്ളിയാഴ്ച, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ ഇടവകയിൽ ദിവ്യബലി അർപ്പിക്കും.

ഓഗസ്റ്റ് 17 ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 9:30 ന്, കാസിൽ ഗാൻഡോൾഫോയുടെ അതിർത്തിയിലുള്ള അൽബാനോയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ടയിലുള്ള ദൈവാലയത്തിൽ പരിശുദ്ധ പിതാവ് എത്തിച്ചേരും. കാരിത്താസിൽ നിന്ന് സഹായം സ്വീകരിക്കുന്ന ഒരു കൂട്ടം ദരിദ്രരോടൊപ്പം ദിവ്യബലി അർപ്പിക്കുകയും തുടർന്ന് അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും. ഉച്ചയോടെ പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് മടങ്ങും.

Tags

Share this story

From Around the Web