വേനലവധിക്കായി ലെയോ പതിനാലാമൻ പാപ്പ കാസിൽ ഗാൻഡോൾഫോയിലെത്തി

 
LEO

വേനലവധിക്കായി ലെയോ പതിനാലാമൻ പാപ്പ കാസിൽ ഗാൻഡോൾഫോയിലെത്തി. പേപ്പൽ കൊട്ടാരത്തിൽ പാപ്പയെ സ്വീകരിക്കാൻ നിരവധിപേർ കാത്തുനിന്നിരുന്നു. ജൂലൈ ആറു മുതൽ 20 വരെ നടക്കുന്ന രണ്ടാഴ്ചത്തെ വേനലവധിക്കാലത്ത് മാർപാപ്പ കാസിൽ ഗാൻഡോൾഫോയിലെ വില്ല ബാർബെറിനിയിൽ താമസിക്കും.

135 ഏക്കർ വിസ്തൃതിയുള്ള ഇവിടെയാണ് വിവിധ മാർപാപ്പമാർ തങ്ങളുടെ വേനലവധി ചെലവഴിക്കാറുള്ളത്. എന്നാൽ, ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽതന്നെ തുടരുകയായിരുന്നു പതിവ്. 1929 ലെ ലാറ്ററൻ ഉടമ്പടിയെത്തുടർന്ന്, പയസ് പന്ത്രണ്ടാമൻ, ജോൺ ഇരുപത്തിമൂന്നാമൻ, പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബെനഡിക്റ്റ് പതിനാറാമൻ എന്നീ മാർപാപ്പമാർ വേനലവധിക്കാലം കുറച്ചു ദിവസങ്ങളെങ്കിലും ‘രണ്ടാം വത്തിക്കാൻ’ എന്നറിയപ്പെടുന്ന കാസിൽ ഗാൻഡോൾഫോയിൽ ചെലവഴിച്ചിട്ടുണ്ട്.

ലെയോ പാപ്പയുടെ താമസസമയത്ത് കൊട്ടാരവും പൂന്തോട്ടങ്ങളും പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

Tags

Share this story

From Around the Web