പുതിയ പേഴ്‌സണൽ സെക്രട്ടറിയെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

 
088

ഇറ്റാലിയൻ രൂപതയിലെ പുരോഹിതനായ ഫാ. മാർക്കോ ബില്ലേരിയെ ലെയോ പതിനാലാമൻ മാർപാപ്പ തന്റെ രണ്ടാമത്തെ പേഴ്‌സണൽ സെക്രട്ടറിയായി നിയമിച്ചതായി സാൻ മിനിയാറ്റോയിലെ ബിഷപ്പ് ജിയോവന്നി പാക്കോസി സെപ്റ്റംബർ 27 ന് അറിയിച്ചു.

2016 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ബില്ലേരി, റോമിൽ പഠനം തുടരുകയും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. ടസ്കനിയിലെ എക്ലെസിയാസ്റ്റിക്കൽ ട്രൈബ്യൂണലിൽ ജഡ്ജിയായും, സാൻ മിനിയാറ്റോ, വോൾട്ടെറ രൂപത ട്രൈബ്യൂണലുകളിൽ ബോണ്ടിന്റെ സംരക്ഷകനായും, എപ്പിസ്കോപ്പൽ മാസ്റ്റർ ഓഫ് സെറിമണിയായും, പ്രെസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രൂപതയ്ക്കുള്ള ‘മഹത്തായ സമ്മാനം’ എന്നാണ് ബിഷപ്പ് പാക്കോസി ഈ നിയമനത്തെ ഒരു പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ബില്ലേരിക്കും രൂപതയ്ക്കും വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. മാർപാപ്പയുമായും സാർവത്രിക സഭയുമായും കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നത് അവരുടെ സ്വന്തം ദൗത്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർപാപ്പയുടെ ആദ്യ പേഴ്‌സണൽ സെക്രട്ടറിയായ പെറുവിയൻ ഫാ. എഡ്ഗാർഡ് ഇവാൻ റിമായ്‌കുന ഇംഗയ്‌ക്കൊപ്പം ഫാ. ബില്ലേരി പ്രവർത്തിക്കും.

Tags

Share this story

From Around the Web