മധുര അതിരൂപതയ്ക്ക് പുതിയ ആർച്ചുബിഷപ്പിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ

 
W

തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പായി ആൻറണിസാമി സവരിമുത്തുവിനെ നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂലൈ അഞ്ചു ശനിയാഴ്ചയാണ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

പാളയംകോട്ടൈ രൂപതയുടെ അധ്യക്ഷനായും മധുര അതിരൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തുവരവെയാണ് ബിഷപ്പ് ആൻറണിസാമിയ്ക്ക് പുതിയ നിയമനം ലഭിച്ചത്. തമിഴ് നാട്ടിലെ തന്നെ തൂത്തികൊറിൻ രൂപതയിൽപ്പെട്ട വടക്കു വണ്ടാനത്ത് 1960 ഡിസംബർ 8-ന് ജനിച്ച ബിഷപ്പ് ബിഷപ്പ് ആൻറണിസാമി സവരിമുത്തു, പാളയംകോട്ടൈ രൂപതയ്ക്കുവേണ്ടി 1987 ഏപ്രിൽ 26-ന് പൗരോഹിത്യം സ്വീകരിച്ചു.

2019 നവമ്പർ 20-ന് അദ്ദേഹം പ്രസ്തുത രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ ഡിസംബർ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. 2024-ലാണ് ബിഷപ്പ് ആൻറണിസാമിക്ക് മധുര അതിരൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവികൂടി ലഭിച്ചത്.

Tags

Share this story

From Around the Web