ഓഗസ്റ്റിൽ അസീസിയിൽ നടക്കുന്ന യൂറോപ്യൻ യുവജനസംഗമത്തിൽ ലെയോ പാപ്പ പങ്കെടുക്കും

 
LEO PAPA 123

ലെയോ പതിനാലാമൻ മാർപാപ്പ ഓഗസ്റ്റിൽ ഇറ്റലിയിലെ അസീസിയിൽ നടക്കുന്ന യൂറോപ്യൻ യുവജനസംഗമത്തിൽ പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗി’ലാണ് പാപ്പ മുഖ്യാതിഥിയായി എത്തുന്നത്.

ഓഗസ്റ്റ് മൂന്ന് മുതൽ ആറുവരെയാണ് അസീസിയിൽ ഈ സംഗമം നടക്കുന്നത്. പരിപാടിയുടെ സമാപന ദിവസമായ ഓഗസ്റ്റ് ആറിന് രാവിലെ മാർപാപ്പ യുവാക്കളുമായി കൂടിക്കാഴ്ച നടത്തും. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പതിനെട്ടിനും മുപ്പത്തിമൂന്നിനും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് യുവാക്കളാണ് ഈ സംഗമത്തിൽ പങ്കെടുക്കുക.

‘നമ്മുടെ പ്രത്യാശ യേശുവാണ്’ എന്ന സന്ദേശത്തിലൂന്നി, ആധുനിക ലോകത്ത് ക്രൈസ്തവ യുവത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സഭയുടെ ദൗത്യത്തെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ സംഗമം ലക്ഷ്യമിടുന്നത്. അസീസിയിലെ സാന്താ മരിയ ഡെഗ്ലി ഏഞ്ചലി ബസിലിക്കയിൽ മാർപാപ്പ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയും യുവജനങ്ങൾക്ക് സന്ദേശം നൽകുകയും ചെയ്യും. യുവജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കാനുമായി പ്രത്യേക സമയം മാർപാപ്പ മാറ്റിവച്ചിട്ടുണ്ട്.

Tags

Share this story

From Around the Web