സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി ലെയോ പാപ്പ സന്ദർശിച്ചു
Oct 11, 2025, 11:47 IST

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയിൽ ലെയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തി. "ദിലേക്സി തേ" എന്ന പേരില്‍ പാപ്പ രചിച്ച അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ച ഒക്ടോബർ മാസം ഒൻപതാം തീയതിയാണ് സന്ദര്‍ശനം നടത്തിയത്. വിവിധങ്ങളായ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡിക്കാസ്റ്ററിയിലെ അംഗങ്ങള്‍ക്ക് നന്ദി പറയുകയാണെന്ന് പാപ്പ പറഞ്ഞു. സമഗ്ര മനുഷ്യ വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പ്രോത്സാഹനത്തിനും, സേവനങ്ങൾക്കും ഡിക്കാസ്റ്ററി കുടുംബത്തിന് മുഴുവനുമായി, പാപ്പാ നന്ദിയർപ്പിച്ചു.
സമർപ്പിതർക്കുവേണ്ടിയുള്ള ജൂബിലി വിശുദ്ധ കുർബാനയ്ക്കും, തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധന പ്രസിദ്ധീകരണത്തിനും ശേഷം, പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ്, പാപ്പ സന്ദർശനത്തിനായി എത്തിയത്. ഏകദേശം രണ്ടുമണിക്കൂർ നീണ്ട സന്ദർശന വേളയിൽ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, സെക്രട്ടറി, ഉപ സെക്രട്ടറിമാർ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്‌ചയും നടത്തി. ലേയ്പ് പതിനാലാമൻ പാപ്പ വത്തിക്കാന്റെ ജീവനാഡികളായ ഡിക്കാസ്റ്ററി സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു രണ്ടാഴ്ചയ്ക്കു ശേഷം മെയ് 20ന്, മെത്രാന്മാർക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയില്‍ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു.
മനുഷ്യാവകാശങ്ങൾ, നീതി, സമാധാനം, ആരോഗ്യം, തൊഴിൽ, സൃഷ്ടി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യ വ്യക്തിയുടെ അന്തസ്സും പൊതുനന്മയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ ലക്ഷ്യം. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെയും സമഗ്രമായ വികസനത്തെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക സഭകളെ ശ്രദ്ധിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്യുന്നതും ഡിക്കാസ്റ്ററിയുടെ ഉത്തരവാദിത്വമാണ്.