മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ പോംപെയിൽ സന്ദർശനം നടത്താൻ ലെയോ പാപ്പ

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ പോംപെ സന്ദർശിക്കുന്നു. മെയ് എട്ടിന് പാപ്പ നടത്തുന്ന സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് വിശ്വാസി സമൂഹം കാത്തിരിക്കുന്നതെന്ന് പോംപെ ആർച്ച്ബിഷപ്പ് തോമാസോ കപൂട്ടോ പറഞ്ഞു.

മെയ് എട്ടിന് രാവിലെ 10.30 ന് തീർഥാടനാലയത്തിനു മുൻപിലുള്ള ചത്വരത്തിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന്, 1883 ൽ വി. ബാർട്ടോലോ ലോംഗോ രചിച്ച പ്രസിദ്ധമായ ‘സപ്ലിക്ക’ പ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകും. സന്ദർശനത്തിനിടെ രോഗികൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ, സഭയുടെ കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ‘ടെമ്പിൾ ഓഫ് ചാരിറ്റി’ പ്രതിനിധികളെയും കാണും.

“തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി പരിശുദ്ധ പിതാവ് പോംപെയിലേക്ക് നടത്തിയ സന്ദർശനം ഏറ്റവും സവിശേഷമായ ഒരു സമ്മാനമാണ്. നമ്മുടെ സമൂഹം കൂടുതൽ കൂടുതൽ വെളിച്ചത്തിന്റെ ഒരു വിശുദ്ധമന്ദിരമായും പ്രാർഥനാ പാഠശാലയായും സമാധാനത്തിന്റെ ഒരു കോട്ടയായും മാറുന്നതിനെ ഞങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു” – ആർച്ച്ബിഷപ്പ് ടോമാസോ കപുട്ടോ പറഞ്ഞു.

2015 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ പോംപൈയിലേക്ക് നടത്തിയ തീർഥാടനത്തിന് 11 വർഷങ്ങൾക്കു ശേഷമാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈ സന്ദർശനം. 1979 ൽ വി. ജോൺ പോൾ രണ്ടാമനാണ് പോംപൈ നഗരം സന്ദർശിച്ച ആദ്യത്തെ മാർപാപ്പ. 2008 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും ഇവിടം സന്ദർശിച്ചിരുന്നു.

Tags

Share this story

From Around the Web