തിരുപ്പിറവി രംഗത്തിൽ ഉൾപ്പെടുന്ന പ്രോ – ലൈഫ് കലാസൃഷ്ടിക്ക് നന്ദിയറിയിച്ച് ലെയോ പാപ്പ
Dec 16, 2025, 12:27 IST
ഗർഭിണിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിൽ ജീവനെ അനുകൂലിക്കുന്ന തിരുപ്പിറവി രംഗം ഉൾപ്പെടുത്തിയതിന് ലെയോ പതിനാലാമൻ പാപ്പ നന്ദിയറിയിച്ചു. ഇത് സമ്മാനിച്ചതിന് കോസ്റ്റാറിക്കൻ കലാകാരി പൗല സായൻസ് സോട്ടോക്കാണ് ലെയോ പതിനാലാമൻ മാർപാപ്പ നന്ദി പറഞ്ഞത്.
‘ഗൗദിയം’ (സന്തോഷം) എന്ന് പേരിട്ടിരിക്കുന്ന ഈ തിരുപ്പിറവി രംഗം ഗർഭധാരണം മുതൽ ജീവനെ സംരക്ഷിക്കാനുള്ള ഒരു ആഹ്വാനമായി കണക്കാക്കണമെന്ന് പാപ്പ അഭിപ്രായപ്പെട്ടു. ഡിസംബർ 15 -ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രദർശനം ആരംഭിച്ച ഈ കലാസൃഷ്ടിയിൽ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കപ്പെട്ട ജീവനുകളെ പ്രതീകപ്പെടുത്തിക്കൊണ്ടുള്ള 28,000 വർണ്ണ റിബണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുർബലരായ അമ്മമാർക്ക് കത്തോലിക്കാ സംഘടനകൾ നൽകുന്ന പിന്തുണയാൽ രക്ഷിക്കപ്പെട്ട ജീവനെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.