ഈ ക്രിസ്തുമസിന് നൽകാൻ കഴിയുന്ന ‘ഏറ്റവും വിലപ്പെട്ട സമ്മാനം’ എന്തെന്ന് വെളിപ്പെടുത്തി ലെയോ പാപ്പ

 
LEO

ഈ ക്രിസ്തുമസിന് നൽകാൻ കഴിയുന്ന ‘ഏറ്റവും വിലപ്പെട്ട സമ്മാനം’ എന്തെന്ന് ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി. ഇറ്റാലിയൻ കാത്തലിക് ആക്ഷനിലെ യുവജനങ്ങളോടാണ് ഈ ക്രിസ്മസിന് ഏറ്റവും നല്ല സമ്മാനമായി സമാധാനം സ്ഥാപിക്കാൻ ഒരു ലളിതമായ കാര്യം ചെയ്യാൻ പാപ്പ നിർദ്ദേശിച്ചത്.

“ക്രിസ്തുമസിന്റെ വിശുദ്ധ രാത്രിക്ക് മുമ്പ്, നിങ്ങൾക്ക് സമാധാനം സ്ഥാപിക്കാൻ കഴിയുന്ന ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്നതിനേക്കാൾ വിലപ്പെട്ട സമ്മാനമായിരിക്കും അത്. കാരണം സമാധാനം യഥാർത്ഥത്തിൽ ഹൃദയത്തിൽ മാത്രം കാണപ്പെടുന്ന ഒരു സമ്മാനമാണ്” പാപ്പ പറഞ്ഞു. 1868-ൽ സ്ഥാപിതമായതും ഇറ്റലിയിലെ സഭയുടെ പ്രധാന സാധാരണ യാഥാർത്ഥ്യങ്ങളിലൊന്നായി മാറിയതുമായ ഈ സംഘടനയിലെ ചില അംഗങ്ങളെ വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിലെ കൺസിസ്റ്ററി ഹാളിൽ സ്വീകരിക്കുമ്പോഴാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

“സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല. മറിച്ച് എല്ലാറ്റിനുമുപരി നീതിയിൽ അധിഷ്ഠിതമായ ജനങ്ങൾ തമ്മിലുള്ള സൗഹൃദമാണ്. സംഘർഷത്താൽ മുറിവേറ്റ രാഷ്ട്രങ്ങളിൽ നാമെല്ലാവരും ഈ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ ഐക്യവും ബഹുമാനവും നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, വീട്ടിൽ, ഇടവകയിൽ, സ്കൂൾ സഹപാഠികളുമായും സ്പോർട്സ് ടീമംഗങ്ങളുമായും നാം കൈമാറുന്ന ആംഗ്യങ്ങളിലും വാക്കുകളിലും ആരംഭിക്കുന്നുവെന്ന് നമുക്ക് ഓർമ്മിക്കാം,” പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web