‘നമ്മുടെ ഭാവി എന്താകും?’ യുവതിയുടെ ചോദ്യത്തിന് ഉത്തരം നൽകി ലെയോ പാപ്പ

 
leo papa 1

“ഇന്ന് ഇത്രയധികം അനീതികളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുമ്പോൾ മെച്ചപ്പെട്ട ഒരു ലോകത്തിനായി യുവാക്കൾക്ക് എന്തുചെയ്യാൻ കഴിയും?” എന്ന് 21 വയസ്സുകാരിയായ, ഡോക്ടർ ആകാൻ ആഗ്രഹിക്കുന്ന വെറോണിക്ക എന്ന റോമൻ യുവതിയുടെ കത്തിലൂടെയുള്ള ചോദ്യത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രതികരണം വളരെ ഹൃദ്യമായിരുന്നു.

‘ഏറ്റവും ദുർബലരും നിർഭാഗ്യവാന്മാരായവരെയും സേവിക്കുക’ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ വെറോണിക്കയെ പ്രോത്സാഹിപ്പിച്ച ശേഷം, പരിശുദ്ധ പിതാവ് സ്ഥിരീകരിക്കുന്നത്, “ഈ ചോദ്യങ്ങൾ നിങ്ങളുടെ സമകാലീകരിൽ പലരുടെയും ഹൃദയങ്ങളിൽ ഉയർന്നുവരുന്നവയാണ്. നമ്മൾ ദുഷ്‌കരമായ സമയങ്ങളിലാണ് ജീവിക്കുന്നത് എന്നത് സത്യമാണ്. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുന്നു, യുദ്ധങ്ങൾ നിരപരാധികളായവരെ അപഹരിക്കുന്നു.

എന്നാൽ ഇതെല്ലാം മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള നമ്മുടെ പ്രതീക്ഷയെ നഷ്ടപ്പെടുത്താൻ ഇടയാകരുത്. വി. അഗസ്റ്റിനെ ഉദ്ധരിച്ച് ഞാൻ ഇതിനകം പറഞ്ഞതുപോലെ, ‘നമുക്ക് നന്നായി ജീവിക്കാം. സമയങ്ങൾ നല്ലതായിരിക്കും; നമ്മളാണ് സമയങ്ങൾ.’ അതുപോലെ, “നമ്മൾ നല്ലവരാണെങ്കിൽ സമയങ്ങളും നല്ലതായിരിക്കും” – പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

“ഇത് സംഭവിക്കണമെങ്കിൽ നാം വീണ്ടും കർത്താവായ യേശുവിൽ നമ്മുടെ പ്രത്യാശ അർപ്പിക്കണം. കാരണം, ജീവിതത്തിൽ എന്തെങ്കിലും മഹത്തരമാക്കാനുള്ള ആഗ്രഹം നമ്മുടെ ഹൃദയത്തിൽ ഉണർത്തിയത് അവനാകുന്നു” – പാപ്പ ഊന്നിപ്പറഞ്ഞു.

ഉപസംഹാരമായി, പരിശുദ്ധ പിതാവ് വെറോണിക്കയോട് “നിങ്ങളുടെ പഠനങ്ങളെയും ആന്തരികയാത്രയെയും കുറിച്ച് തന്നെ അറിയിക്കാൻ ആവശ്യപ്പെടുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നും പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web