അതിരുകളെയും മുൻവിധികളെയും മറികടക്കാൻ ‘സാംസ്കാരിക നയതന്ത്രം’ പ്രോത്സാഹിപ്പിക്കണം: ലെയോ പാപ്പ
അതിരുകളെയും മുൻവിധികളെയും മറികടക്കാൻ ‘സാംസ്കാരിക നയതന്ത്രം’ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ക്രിസ്ത്യൻ ആർക്കിയോളജി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളെ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പ.
“ഇന്ന് ലോകത്തിന് അത്യന്താപേക്ഷിതമായ സാംസ്കാരിക നയതന്ത്രത്തിൽ നിങ്ങളുടെ പഠനങ്ങളിലൂടെ പങ്കെടുക്കുക” – ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്തുകൊണ്ട് ലെയോ പാപ്പ പറഞ്ഞു. ഒരു നൂറ്റാണ്ട് മുൻപ് പയസ് പതിനൊന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച ‘മോത്തു പ്രൊപ്രിയോ I പ്രിമിത്തിവി സെമിത്തേരി’ (ആദിമ സെമിത്തേരികൾ) പാപ്പ അനുസ്മരിച്ചു. അതിൽ സഭയുടെ പവിത്രമായ പൈതൃകസംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് പറയുന്നുണ്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധരായ യുവജനങ്ങളെ ക്രിസ്ത്യൻ പുരാതന സ്മാരകങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലേക്കും ശാസ്ത്രീയ ഗവേഷണത്തിലേക്കും നയിക്കുന്നതിനായിആരംഭിച്ചതാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ ആർക്കിയോളജി.