ക്രിസ്തുമസിന് ലോകമെമ്പാടും 24 മണിക്കൂർ സമാധാനത്തിനായി അഭ്യർഥിച്ച് ലെയോ പാപ്പ

 
leo

“എല്ലാ സന്മനസ്സുള്ളവരോടും ഞാൻ ഒരിക്കൽ കൂടി ഈ അഭ്യർഥന നടത്തുന്നു: കുറഞ്ഞത് രക്ഷകന്റെ ജനനത്തിരുന്നാളിലെങ്കിലും, സമാധാനത്തിന്റെ ഒരു ദിനം ഉണ്ടാകട്ടെ.” പാപ്പ അഭ്യർഥിച്ചു. കാസിൽ ഗാൻഡോൾഫോയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലെയോ പാപ്പ.

ലോകമെമ്പാടും സമാധാനത്തിന്റെ ഒരു ദിനം

മാധ്യമപ്രവർത്തകരുമായി ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ മിഡിൽ ഈസ്റ്റും ഉക്രൈനും ഉൾപ്പെടുന്നു. സമീപ മണിക്കൂറുകളിൽ നിരവധി പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പാപ്പ പറഞ്ഞു. “തീർച്ചയായും, ഈ ദിവസങ്ങളിൽ എനിക്ക് വലിയ ദുഃഖം ഉണ്ടാക്കുന്ന കാര്യങ്ങളിൽ ഒന്ന് ക്രിസ്മസ് സന്ധിക്കുള്ള അഭ്യർത്ഥന റഷ്യ നിരസിച്ചുവെന്നതാണ്. ഒരുപക്ഷേ അവർ നമ്മുടെ വാക്കു കേൾക്കും, 24 മണിക്കൂർ – ലോകമെമ്പാടും ഒരു പൂർണ്ണ സമാധാന ദിനം.” പാപ്പ കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ സമാധാന ഉടമ്പടി മുന്നോട്ട് പോകട്ടെ

മിഡിൽ ഈസ്റ്റിൽ വെടിനിർത്തലിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്തപ്പോൾ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസയിലേക്ക് നടത്തിയ സന്ദർശനത്തെ മാർപ്പാപ്പ അനുസ്മരിച്ചു.

Tags

Share this story

From Around the Web