അനന്തരവളുടെ സന്ദേശത്തെ യുവാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞ് ലെയോ പാപ്പ

 
LEO PAPA 123

2026 ജനുവരി പത്തിന് വത്തിക്കാനിൽ ഒത്തുകൂടിയ റോം രൂപതയിലെ ആയിരക്കണക്കിന് യുവാക്കൾക്ക് തങ്ങളുടെ ബിഷപ്പായ ലെയോ പതിനാലാമൻ പാപ്പയെ കാണാൻ അനുമതി ലഭിച്ചിരുന്നു. പക്ഷേ, ആറായിരത്തിലധികം സീറ്റുകളുള്ള പോൾ ആറാമൻ ഹാൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ്, മാർപാപ്പയുടെ നഗരത്തിലെ യുവ കത്തോലിക്കരെ ഉൾക്കൊള്ളാൻ പര്യാപ്തമായിരുന്നില്ല. എങ്കിലും അവരുടെ ബിഷപ്പിനെ കാണാനുള്ള രൂപതയുടെ ക്ഷണത്തോട് അവർ വളരെ നന്നായി പ്രതികരിച്ചു.

“ലോകത്തിന് തീയിടണമെങ്കിൽ, നിങ്ങൾക്ക് ഒരു ജ്വലിക്കുന്ന ഹൃദയം ആവശ്യമാണ്!” – മാർപാപ്പ തന്റെ രൂപതയിലെ യുവാക്കളോടു പറഞ്ഞു. അതോടൊപ്പം തന്റെ അനന്തരവൾ ചോദിച്ച ചോദ്യവും പരിശുദ്ധ പിതാവ് തന്റെ മുന്നിലിരിക്കുന്ന യുവാക്കളോടു പറഞ്ഞു.

മീറ്റിംഗിനു തൊട്ടുമുമ്പ് തന്റെ അനന്തരവളിൽ നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി പാപ്പ പങ്കുവച്ചു. അത് ഇപ്രകാരമായിരുന്നു: “അങ്കിൾ, ലോകത്തിലെ ഇത്രയധികം പ്രശ്‌നങ്ങളെയും ആശങ്കകളെയും നിങ്ങൾ എങ്ങനെ നേരിടുന്നു?” അവൾ തുടർന്നു ചോദിച്ചു: “നിങ്ങൾ ഒറ്റയ്ക്കാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങൾക്ക് എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിഞ്ഞത്? ഇതിനുള്ള ഉത്തരവും നിങ്ങൾ തന്നെയാണ്; ഞങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല.” ലെയോ പാപ്പ തന്റെ മുന്നിലിരിക്കുന്ന യുവാക്കളോട് പറഞ്ഞു: “നമ്മൾ ഒറ്റയ്ക്കല്ല!” അതിനു മറുപടിയായി സദസ്സ് കരഘോഷം മുഴക്കി.

“റോമിലെ സഭ ജീവിച്ചിരിക്കുന്നു!” എന്നുപറഞ്ഞ പാപ്പ, തന്റെ അതിഥികളെ അവരുടെ ആവേശവും വിശ്വാസവും ചുറ്റുമുള്ളവരുമായി പങ്കിടാൻ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ലോകം നിങ്ങളെ തുറന്ന കൈകളാൽ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത് എന്നും യുവജനങ്ങളെ ഓർമ്മിപ്പിച്ചു. അതോടൊപ്പം അശുഭാപ്തിവിശ്വാസത്തിന്റെയും അസംതൃപ്തിയുടെയും ‘ചങ്ങലകൾ പൊട്ടിക്കുന്നതിൽ’ പ്രാർഥനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പാപ്പ ഊന്നിപ്പറഞ്ഞു. “ലോകം നിങ്ങളെ തുറന്ന കൈകളോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കരുത്” – അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകി.

യേശുവുമായുള്ള യുവാക്കളുടെ കൂടിക്കാഴ്ച അവരുടെ ജീവിതത്തെ മാറ്റാനും സമൂഹത്തെ പരിവർത്തനം ചെയ്യാനുമുള്ള ശക്തി നൽകുമെന്ന് ഉറപ്പുനൽകിക്കൊണ്ട്, ആധികാരികമായ ബന്ധങ്ങൾ നയിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. വാത്സല്യമില്ലാത്ത തരത്തിലുള്ള ഉപരിപ്ലവമായ ബന്ധങ്ങൾ നിറഞ്ഞ ഒരു ജീവിതം നമ്മെ നിരാശരാക്കുന്നു എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പ യുവാക്കൾക്കിടയിലെ ഒറ്റപ്പെടലിന്റെ പ്രശ്നങ്ങളും എടുത്തുപറഞ്ഞു.

നിങ്ങൾ ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ, ദൈവം നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഓർക്കുക, ഏകാന്തതയിലാണെങ്കിലും നിങ്ങളോട് വളരെ അടുത്തിരിക്കുന്നവരുടെ നേരെ ആദ്യ ചുവടുവയ്പ്പ് നടത്താനുള്ള ശക്തി ലഭിക്കാൻ കർത്താവിന്റെ സാന്നിധ്യം നമ്മെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web