ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പാപ്പ

 
leo

മധ്യേഷ്യയിൽ യുദ്ധഭീതിയും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ലോകരാഷ്ട്രങ്ങളോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിലെ വില്ല ബാർബറിനിയിൽ വച്ച് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പാപ്പ.

​ലോകത്ത് വർധിച്ചുവരുന്ന വിദ്വേഷം അവസാനിപ്പിക്കാനും സമാധാനത്തിനായി പ്രവർത്തിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ​പരസ്പര ഭീഷണികളോ, ആയുധങ്ങളോ സമാധാനം കൊണ്ടുവരില്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇസ്രായേൽ, ഇറാൻ എന്നിവർക്കിടയിലുള്ള സംഘർഷങ്ങളെക്കുറിച്ച് പരാമർശിക്കവെ “നാശവും മരണവും വിതയ്ക്കുന്ന ആയുധങ്ങൾക്കു പകരം ആത്മാർഥമായ ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനം സാധ്യമാകൂ” എന്ന് പാപ്പ വ്യക്തമാക്കി.

​പ്രശ്നപരിഹാരത്തിനായി ലോകം നയതന്ത്ര വഴികളിലേക്ക് തിരിച്ചുപോണമെന്നും അക്രമത്തിന്റെ ചുഴിയിൽ നിന്ന് പിന്മാറണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web