റോമിലെ ഇടവക സന്ദർശനത്തിനിടെ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ശില്പികളാകാൻ ലെയോ പാപ്പയുടെ ആഹ്വാനം

 
leo

റോമിലെ ടോറെവെക്കിയ ഇടവക സന്ദർശനത്തിനിടെ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം നൽകി ലെയോ പതിനാലാമൻ മാർപാപ്പ. മാർച്ച് എട്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ സാന്താ മരിയ ഡെല്ല പ്രസന്റേഷൻ ഇടവകയിലായിരുന്നു പാപ്പ സന്ദർശനം നടത്തിയത്.

എല്ലാവർക്കും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താക്കളാകാൻ കഴിയുമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. പ്രത്യേകിച്ച് കുട്ടികൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കാനും അക്രമവും വിദ്വേഷവും ഉപേക്ഷിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ​പ്രാർഥനയിലൂടെ യേശുവിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യണമെന്നും കഷ്ടത അനുഭവിക്കുന്നവരിൽ യേശുവിനെ കണ്ടെത്തണമെന്നും പാപ്പ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളെയും രോഗികളെയും പാപ്പ നേരിൽ കണ്ടു ആശ്വസിപ്പിച്ചു. ദരിദ്രരെയും കുടിയേറ്റക്കാരെയും സഹായിക്കുന്ന കാരിത്താസ് പ്രവർത്തകരുടെ സേവനങ്ങളെ പാപ്പ അഭിനന്ദിച്ചു. ​റോമിലെ പ്രാന്തപ്രദേശങ്ങളിലുള്ള ഇടവകകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ലെയോ പതിനാലാമൻ മാർപാപ്പ ഇവിടെ എത്തിയത്. ഈ നോമ്പുകാലത്ത് വിശ്വാസം പുതുക്കാനും ക്രിസ്തീയ സ്നേഹം പ്രവൃത്തിയിൽ കൊണ്ടുവരാനും പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

Tags

Share this story

From Around the Web