12 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് ലെയോ പാപ്പയുടെ അംഗീകാരം

 
 vatican-2

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് രക്തസാക്ഷികളായ ഒമ്പത് വൈദികാർഥികളെയും ഒരു വൈദികനെയും ഒരു അൽമായനെയും അർജന്റീനിയൻ കുടുംബനാഥനും സംരംഭകനുമായ എൻറിക് ഏണസ്റ്റോ ഷായെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് ലെയോ പാപ്പ അംഗീകാരം നൽകി.

അതോടൊപ്പം കേരളത്തിൽ നിന്നുള്ള മോൺ. ജോസഫ് പഞ്ഞിക്കാരനെയും ഇറ്റാലിയൻ സ്വദേശികളായ ഫാ. ബെരാർഡോ അറ്റോണയും സി. ഡൊമെനിക്ക കാറ്റെറിന ഡെല്ലോ സ്പിരിറ്റോ സാന്തോയെയും പാപ്പ ധന്യ പദവിയിലേക്കുയർത്തുകയും ചെയ്തു.

ഡിസംബർ 18 വ്യാഴാഴ്ച, വിശുദ്ധരുടെ നാമകരണത്തിനായുള്ള പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായുള്ള ഒരു സദസ്സിൽ വെച്ചാണ് ലെയോ പാപ്പ 12 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകിയത്.

1930 കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പതിനൊന്ന് പേർ – ഒമ്പത് വൈദികാർഥികളും ഒരു രൂപതാ പുരോഹിതനും, ഒരു അൽമായനും – രക്തസാക്ഷികളായി. മറ്റൊരാൾ അർജന്റീനയിൽ നിന്നുള്ള കുടുംബനാഥനും സംരഭകനുമായ എൻറിക് ഏണസ്റ്റോ ഷാ ആണ്.

Tags

Share this story

From Around the Web