ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവ്: ലോകത്തിലെ ഏറ്റവും വലിയ ചുവർചിത്രം ലാ പ്ലാത്ത നഗരത്തിൽ

 
7

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവായി അർജന്റീനിയൻ നഗരമായ ലാ പ്ലാത്തയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ നിന്ന് ഏതാനും മീറ്റർ അകലെ, ഒരു ചുവർചിത്രം ഒരുങ്ങി.

പ്രശസ്ത കലാകാരൻ മാർട്ടിൻ റോൺ വരച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം അദ്ദേഹത്തിന്റെ ജന്മനാടിന്റെ മറ്റൊരു ആദരവാണ്.

ഈ ശനിയാഴ്ച, മുനിസിപ്പൽ അധികാരികളുടെയും ലാ പ്ലാത്തയിലെ ആർച്ച്ബിഷപ്പിന്റെയും സാന്നിധ്യത്തിൽ, മോൺസിഞ്ഞോർ ഗുസ്താവോ കരാര, 50 മീറ്റർ ഉയരമുള്ള ചുവർചിത്രം ഉദ്ഘാടനം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു.

സമാധാനത്തിന്റെയും ഭൂമിക്കും സ്വർഗത്തിനും ഇടയിലുള്ള ഐക്യത്തിന്റെയും സന്ദേശം നൽകുന്നതാണ് ഇത്.

ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫ്രാൻസിസ് പാപ്പയുടെ ജന്മനാടായ അർജന്റീനയിൽ കലാകാരന്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു ചുവർചിത്രങ്ങൾ ഡീഗോ മറഡോണയുടെയും ലയണൽ മെസ്സിയുടേതുമാണ്.

Tags

Share this story

From Around the Web