ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികന് ജന്മദിന ആശംസകളുമായി പാപ്പ

 
wwww
ഫുൾഡ: ലോകത്തെ ഏറ്റവും പ്രായമുള്ള വൈദികനും ജർമ്മനിയിലെ ഫുൾഡ രൂപതാംഗവുമായ വൈദികന് ജന്മദിനാശംസകള്‍ നേര്‍ന്ന് ലെയോ പാപ്പ. 110 വയസ്സുള്ള ഫാ. ബ്രൂണോ കാന്‍റ് എന്ന വൈദികനാണ് ലെയോ പാപ്പ ആശംസ നേര്‍ന്നത്. സുദീർഘവും വിശ്വസ്തതയുള്ളതുമായ ഫാ. ബ്രൂണോയുടെ പൗരോഹിത്യ സേവനത്തിന് ലെയോ പാപ്പ നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോ. ഫെബ്രുവരി 26നാണ് അദ്ദേഹം 110-ാം ജന്മദിനം ആഘോഷിച്ചത്.

110-ാം ജന്മദിനത്തില്‍ വളരെ സന്തോഷമുണ്ടെന്നും ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിക്കുകയാണെന്നും ലെയോ പാപ്പ ഫാ. ബ്രൂണോയ്ക്കു എഴുതിയ കത്തില്‍ പറയുന്നു. വൈദികന്‍ വിശ്രമ ജീവിതം നയിക്കുന്ന ഐച്ചൻസെൽ-ലോഷെൻറോഡിലെ അന്തേവാസികള്‍ക്ക് പുറമേ രാഷ്ട്രീയ പൊതു രംഗത്തുള്ളവരും സഭാപ്രതിനിധികളും ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോയെന്ന സ്ഥിരീകരണം വത്തിക്കാനിൽ നിന്ന് ലഭിച്ചുവെന്ന് ഫുൾഡ ബിഷപ്പ് മൈക്കൽ ഗെർബർ പറഞ്ഞു.

Tags

Share this story

From Around the Web